ഗാന്ധിയുടെ ‘ഹിന്ദുമതം’ മാത്രമല്ല, ഇസ്ലാമിനെയും ക്രിസ്ത്യാനിറ്റിയെയും വീണ്ടെടുക്കണം; കോണ്‍ഗ്രസിനെതിരെ ജലീല്‍

ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്‌സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനുള്ള ചിന്തന്‍ ശിബിര്‍ തീരുമാനത്തില്‍ പരിഹാസവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. ഗാന്ധിജിയുടെ ‘ഹിന്ദുമതം’ മാത്രമല്ല, മൗലാനാ ആസാദിന്റെ ഇസ്ലാമിനെയും മദര്‍ തെരേസയുടെ ക്രിസ്ത്യാനിറ്റിയെയും കോണ്‍ഗ്രസ് വീണ്ടെടുക്കണമെന്നാണ് കെ ടി ജലീലിന്റെ പ്രതികരണം(kt jaleel fb post against congress)
ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്‌സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസും ട്രെയ്‌നിങ്ങും നല്‍കാന്‍ ചിന്തന്‍ ശിബിറില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് ജലീലിന്റെ പരിഹാസം.
ഇത്തരം വിഷയങ്ങളിലെ കോണ്‍ഗ്രസിന്റെ നിലപാട് അത് വ്യക്തമാക്കും. സംഘപരിവാര്‍ ആശയങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്നതില്‍ കോണ്‍ഗ്രസിന് വ്യക്തമായ ദിശാബോധമുണ്ട്. ഇന്ത്യന്‍ മതേതരത്വം അടിസ്ഥാനപരമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ്. ആ ആശയങ്ങളെ വേരുറപ്പിക്കുന്നതിനുള്ള കൃത്യമായ പ്രചാരകരായി മാറാനും ആ ആശയങ്ങള്‍ സംഘപരിവാറിനാല്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുമുള്ള കര്‍മപോരാളികളായി പ്രവര്‍ത്തകരെ മാറ്റുക എന്നതാണ് പാര്‍ട്ടി ലക്ഷ്യംവെക്കുന്നതെന്നും ബല്‍റാം പറഞ്ഞു.
Story Highlights: kt jaleel fb post against congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here