അധ്യാപക നിയമന അഴിമതിക്കേസ്; മന്ത്രി പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

അധ്യാപക നിയമന അഴിമതിക്കേസിൽ മന്ത്രി പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപിത മുഖർജിയെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ ഫ്ലാറ്റ് പാർത്ഥ ചാറ്റർജി ബാങ്ക് ആയാണ് ഉപയോഗിച്ചിരുതെന്ന് അർപിത പറഞ്ഞു. എംഎൽഎ മണിക്ക് ഭട്ടാചാര്യ യെയും ഇ ഡി ഇന്ന് ചോദ്യം.
പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപിത മുഖർജിയെയും ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും, പാർത്ഥ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. പല ചോദ്യങ്ങൾക്കും പാർത്ഥ മറുപടി നൽകാതിരിക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ അർപ്പിത മുഖർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം. ടോളിഗഞ്ചിൽ ഉള്ള തന്റെ ഫ്ലാറ്റ്, പണം സൂക്ഷിക്കാനായാണ് പാർത്ഥ ഉപയോഗിച്ചിരുന്നതെന്ന് അർപിത ഇഡി സംഘത്തെ അറിയിച്ചു.
അർപിതയുടെ വീട്ടിൽ നിന്നും പിടികൂടിയ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബ്ലാക്ക് ഡയറിയിൽ നിന്നും പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് വിവരം. അർപിതയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അറസ്റ്റിനു പിന്നാലെ പാർത്ഥ മൂന്നുതവണ മുഖ്യമന്ത്രി മമതാ ബാനർജിയെ ഫോണിൽ വിളിച്ചെന്നും, നാലാം തവണ മുഖ്യമന്ത്രി തന്റെ ഫോൺ ബ്ലോക്ക് ചെയ്തു എന്നും റിപ്പോർട്ടുണ്ട്.
Story Highlights: Partha Chatterjee case ed update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here