Advertisement

പ്ലസ് വണ്‍ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് മാറ്റി

July 27, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് മാറ്റി. നാളെ നടത്താനിരുന്ന അലോട്ട്മെൻ്റ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തീയതി മാറ്റികൊണ്ടുള്ള പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിൽ മാറ്റിമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ക്ലാസുകൾ 22 ന് തുടങ്ങിയേക്കും.സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.

ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Story Highlights: Plus One Admission: Trial allotment date changed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement