Advertisement

‘അസിസ്റ്റന്റ് കലക്ടറായ അതേ ഇടത്ത് കലക്ടർ’; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. രേണുരാജ്

July 28, 2022
Google News 2 minutes Read
renu raj collector facebook

എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളം എന്ന് രേണു രാജ് പറഞ്ഞു. വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും എന്നും രേണു രാജ് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. (renu raj collector facebook)

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ മുൻ കലക്ടറായ രേണു രാജിന് എറണാകുളം ജില്ലയുടെ ചുമതല നൽകിയത്. രേണു രാജിൻ്റെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനാണ് ആലപ്പുഴയുടെ പുതിയ കലക്ടർ. മാധ്യമപ്രവർത്തകനായിരുന്ന കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതേ തുടർന്ന് കലക്ടറുടെ ഫേസ്ബുക്ക് പേജിലെ കമൻ്റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. ഈ മാസം 25ന് പൂട്ടിയ കമൻ്റ് ബോക്സ് ഇടക്കിടെ തുറന്നെങ്കിലും പ്രതിഷേധ കമൻ്റുകൾ നിറഞ്ഞതോടെ കമൻ്റുകൾ നീക്കം ചെയ്ത് വീണ്ടും പൂട്ടുകയായിരുന്നു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.

Read Also: ആലപ്പുഴ കലക്ടറുടെ എഫ്ബി പേജ് കമന്റ് ബോക്സ് അടഞ്ഞുതന്നെ

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ശ്രീ. ജാഫർ മാലിക്കിൽ നിന്നും ഇന്ന് ചുമതല ഏറ്റെടുത്തു. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളം.

പരിശീലന വേളയിലും ഫോർട്ടുകൊച്ചി സബ് കളക്ടറുടെ സ്വതന്ത്ര ചുമതല വഹിച്ച ഘട്ടത്തിലും ജില്ലയെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും. ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.

മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നതിന് മുൻഗാമികളായ കളക്ടർമാർക്ക് നൽകിയ പിന്തുണ ഇക്കുറിയും ഉണ്ടാകുമെന്നുറപ്പുണ്ട്. ലോകത്തിലെ ഏറ്റവും മികവുറ്റ പ്രദേശങ്ങളിലൊന്നായി എറണാകുളത്തെ മാറ്റിയെടുക്കുന്നതിന് നമുക്കേവർക്കും ഒറ്റക്കെട്ടായി പരിശ്രമിക്കാം.

ആശംസകളോടെ
ഡോ. രേണു രാജ്
കളക്ടർ, എറണാകുളം

Story Highlights: renu raj ernakulam collector facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here