Advertisement

സർക്കാർ സ്ഥാപനങ്ങളിൽ ‘ആർത്തവ അവധി’ ഇല്ല; വ്യക്തമാക്കി കേന്ദ്രം

July 29, 2022
Google News 2 minutes Read
center not considering menstrual leave

സർക്കാർ സ്ഥാപനങ്ങളിൽ ആർത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സെൻട്രൽ സിവിൽ സർവീസ് അവധി ചട്ടം 1972 പ്രകാരം ആർത്തവത്തിന് നൽകണമെന്ന് പറഞ്ഞിട്ടില്ലെന്നും അത്തരമൊരു കാര്യം പരഗിണനയിലില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ( center not considering menstrual leave )

കേന്ദ്ര സർക്കാർ ആർത്തവ ശുചിത്വത്തിനായി 2011 മുതൽ തന്നെ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ആർത്തവ ദിനത്തിൽ അതികഠിനമായ വയറ് വേദന, കാല് വേദന, നടു വേദന, ഛർദി, തലകറക്കം തുടങ്ങി വലിയ ശാരീരിക അസ്വാസ്ഥ്യങ്ങളാണ് സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് സ്ത്രീകൾക്ക് അവധി നൽകുന്ന രീതിയാണ് ആർത്തവ അവധി. ജപ്പാൻ, ഇൻഡോണേഷ്യ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ആർത്തവ അവധിയുണ്ട്. ഇന്ത്യയിൽ നിലവിൽ ആർത്തവ അവധി നടപ്പാക്കിയിട്ടില്ല. ഏതാനും ചില സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് ആർത്തവ അവധി നൽകുന്നത്.

Story Highlights: center not considering menstrual leave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here