Advertisement

അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സിപിഐഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

July 30, 2022
Google News 2 minutes Read

അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സിപിഐഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു. എറണാകുളം കാലടി പിരാരൂരില്‍ സിപിഐഎം ബ്രാഞ്ച് അംഗം രാരൂര്‍ മുളവരിക്കല്‍ ജോസിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പുതുശേരി വീട്ടില്‍ പാപ്പു (75) വാണ് വെട്ടിയത് ( CPIM branch member injured ).

Read Also: കോഴിക്കോട് നവവധു ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

ശനി രാവിലെ ഇരുവരും തമ്മില്‍ ഭൂമി അതിര്‍ത്തിയുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. വെട്ടേറ്റ ജോസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിന്റെ വലതുകൈയിലെ ഞെരമ്പു മുറിയുകയും ചെറിയ പൊട്ടലുമുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: CPIM branch member injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here