Advertisement

Honey For Weight Loss : തേൻ ഈ രീതിയിൽ കഴിക്കൂ, അമിതവണ്ണം കുറയ്ക്കൂ..

July 30, 2022
Google News 2 minutes Read

ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. യഥാർഥത്തിൽ തേൻ കഴിച്ചാൽ വണ്ണം കുറയുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.(Honey For Weight Loss)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

ശരീരഭാരം കുറയ്ക്കാൻ തേൻ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നതാണ് താഴേ പറയുന്നത്…

ഒന്ന്…

ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ഒരു സ്പൂൺ തേനും ചേർത്തു കുടിക്കുന്നത് ആരോഗ്യത്തിനും വയറിനും നല്ലതാണ്.

രണ്ട്…

ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തു കുടിക്കാം. കറുവാപ്പട്ട രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഇൻസുലിൻ പ്രവർത്തനം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. കറുവാപ്പട്ടയുടെ ആന്റിമൈക്രോബയൽ, ആന്റിപാരാസിറ്റിക് ഗുണങ്ങൾ എക്കാലത്തെയും ആരോഗ്യകരമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറുവപ്പട്ടയ്ക്ക് കഴിയും.

കറുവപ്പട്ടയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ…

ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ടയുടെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിബയോട്ടിക്, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ കറുവപ്പട്ടയിൽ നിറഞ്ഞിരിക്കുന്നു. ഇത് ശരീരത്തിൽ ഗ്ലൂക്കോസ് നില നോർമൽ ആക്കാനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും സഹായിക്കുന്നു.

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാനും ​ഗുണകരമാണെന്ന് പഠനങ്ങൾ‌ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 1 ഗ്രാം കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ടൈപ്പ് -2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്താൻ കറുവാപ്പട്ട സഹായിക്കുമെന്ന് ‘ഡയബറ്റിസ് കെയർ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നുവെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Story Highlights: Honey For Weight Loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here