Advertisement

വ്യാജമദ്യ വേട്ടയ്ക്ക് ഇടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനിച്ചയുടെ കുത്തേറ്റു

August 27, 2023
Google News 2 minutes Read
honey bee stung excise office

വ്യാജമദ്യ വേട്ടയ്ക്ക് ഇടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനിച്ചയുടെ കുത്തേറ്റു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ( honey bee stung excise office )

കരുനാഗപ്പള്ളി ആയിരം തെങ്ങു ഭാഗത്തു ചാരായം വാറ്റാൻ ഉള്ള കോട സൂക്ഷിക്കുന്നതായിയുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനീച്ച കുത്തേറ്റത് . ഉദ്യോഗസ്ഥർ ഓടി മാറിയെങ്കിലും രക്ഷയുണ്ടായില്ല. ഗുരുതരമായി പരിക്കേറ്റ
സിവിൽ എക്‌സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്, പി ഒ അനിൽ കുമാർ എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയിൽ നിന്ന് ചാരായം വാറ്റാൻ തയ്യാറാക്കിയ 175 ലിറ്റർ കോട എക്‌സൈസ് കണ്ടെത്തി കേസെടുത്തിരുന്നു.വീണ്ടും ഈ സ്ഥലത്ത് കോട സംഭരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം. സംഭവസ്ഥലത്ത് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റോബർട്ട് കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉദയകുമാർ , എന്നിവരുടെ അടങ്ങുന്ന സംഘം സന്ദർശിച്ചു. ഓണക്കാലത്ത് വ്യാജ മദ്യ വിവരണം തടയുന്നതിനും മറ്റും എക്‌സൈസ് കർശന നടപടി സ്വീകരിച്ചു തുടരുകയാണ്.

Story Highlights: honey bee stung excise office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here