‘ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’ നിരോധനം; പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു എന്ന് നിർമാതാക്കൾ

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ നിരോധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിർമാതാക്കൾ. ഗെയിം നിരോധിച്ചതിനു ശേഷം ഇത് ആദ്യമായാണ് നിർമാതാക്കളായ ക്രാഫ്റ്റൺ വിഷയത്തിൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ നിരോധിച്ചത്. ഉപഭോക്താക്കളുടെ വ്യക്തിവിരങ്ങൾ വിദേശത്തേക്ക് കടത്തുന്നു എന്ന ആശങ്കയാണ് നിരോധനത്തിനു പിന്നിൽ. (bgmi ban krafton response)
Read Also: പബ്ജിക്ക് വീണ്ടും പൂട്ട്; ‘ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’യെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കി
“ഞങ്ങൾ പ്രതികരിക്കുന്നതുവരെ കാത്തുനിൽക്കുക. വിഷയത്തിലെ മറ്റ് കാര്യങ്ങൾ ഞങ്ങൾ അറിയിക്കും. ഇന്ത്യയിലെ ഗെയിമിങ് മെച്ചപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം. ഇന്ത്യൻ വിപണിയോട് ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷിതത്വം ഞങ്ങളെ സംബന്ധിച്ച് പരമപ്രധാനമാണ്. ഇന്ത്യൻ നിയമത്തെ എന്നും ഞങ്ങൾ അനുസരിച്ചിട്ടുണ്ട്. അധികൃതരുമായി സംസാരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കും.”- ക്രാഫ്റ്റൺ പ്രതികരിച്ചു.
ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐയുടെ നിരോധനത്തിനു പിന്നിൽ. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
Read Also: യുപിയിലെ പബ്ബിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ച് യുവതികൾ; വിഡിയോ
2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വർഷം ജൂണിൽ പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.
Story Highlights: bgmi ban krafton response battlegrounds india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here