Advertisement

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും

July 31, 2022
Google News 2 minutes Read
kerala trawling ban ends today night

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും അതിനേക്കാൾ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന കാലത്തെ വരവേൽക്കുന്നത്. ( kerala trawling ban ends today night )

52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക് പോകും. അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ബോട്ടുകൾ വീണ്ടും കടൽ കാണുക. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകൾ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. വറുതിക്കാലത്തിനുശേഷം യന്ത്രവൽകൃത യാനങ്ങൾ വീണ്ടും കടലിലേക്ക് പോകുമ്പോൾ തൊഴിലാളികൾ ആശങ്കയിലാണ്.

നിലവിലെ ഇന്ധനവിലയിൽ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന് ബോട്ട് ഉടമകൾ ചോദിക്കുന്നു. കടലിൽ പോകുന്ന ബോട്ടുകൾക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നത് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.

അടുത്ത തവണ മുതൽ ട്രോളിംഗ് നിരോധനത്തിന്റെ സമയം പുനക്രമീകരിക്കണമെന്നതാണ് ഇവരുടെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമെന്നും പരാതിയുണ്ട്.

പരാതികൾ പലതുണ്ടെങ്കിലും വീണ്ടുമൊരു ട്രോളിംഗ് കാലം മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടേത് തന്നെയാണ്.

Story Highlights: kerala trawling ban ends today night

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here