തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് കുരങ്ങുവസൂരി; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
July 31, 2022
2 minutes Read

തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പർക്ക പട്ടികയുടെ റൂട്ട് മാപ്പും തയ്യാറാക്കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.(monkeypox suspected death thrissur)
സമ്പർക്കപ്പട്ടികയിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. വിശദ പരിശോധനയ്ക്കായി സാമ്പിൾ എൻഐവിയിലേക്ക് അയച്ചു. ഈ മാസം 19 നാണ് കുറത്തിയൂർ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യനില വഷളായിരുന്നു.
Story Highlights: monkeypox suspected death thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement