വരാനിരിക്കുന്നത് 5 താര വിവാഹങ്ങൾ; പട്ടികയിൽ സിദ്ധാർത്ഥ് മൽഹോത്രയും

ഈ വർഷം ഇനി അഞ്ച് താര വിവാഹങ്ങൾ കൂടി നടക്കുമെന്ന് റിപ്പോർട്ട്. ഏപ്രിൽ 14 ന് നടന്ന റൺബീർ-ആലിയ താര വിവാഹത്തിന് ശേഷം ബോളിവുഡ് ആരാധകർ കാത്തിരിക്കുന്ന സിദ്ധാർത്ഥ് മൽഹോത്രയുടെ വിവാഹവും ഈ വർഷമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ( kiara advani sidharth malhotra wedding )
സിദ്ധാർത്ഥ മൽഹോത്രയും കിയാറ അദ്വാനിയും ഒന്നിച്ചെത്തിയ ചിത്രം ഷേർഷയാണ്. ഇരുവരും ഇപ്പോൾ പ്രണയത്തിലാണെന്നും ഇരുവരുടേയും കുടുംബംഗങ്ങൾ പരസ്പരം സന്ദർശിച്ച് വിവാഹത്തിനുള്ള ഒരുക്കത്തിലാണെന്നുമാണ് പുറത്ത് പ്രചരിക്കുന്ന വാർത്തകൾ.
ആമിറിന്റെ മകൾ ഇറ ഖാനും ഫിറ്റ്‌നസ് വിദഗ്ധനുമായ നുപുർ ശിഖാരെയും ഈ വർഷം വിവാഹിതരാകുമെന്നും റിപ്പോർട്ടുണ്ട്.
ബോളിവുഡ് നടി ആതിയ ഷെട്ടിയും ക്രിക്കറ്റർ കെ.എൽ രാഹുലും ഈ വർഷം വിവാഹിതരാകുമെന്നാണ് സൂചന.
ഇവർക്ക് പുറമെ സുസ്മിത സെന്നും – ലളിത് മോദിയും, മലൈക അറോറയും- അർജുൻ കപൂർ പട്ടികയിലുണ്ട്.
Story Highlights: kiara advani sidharth malhotra wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here