Advertisement

‘നഗരസഭയ്ക്ക് ഒരൊറ്റ ടീമേയുള്ളൂ എന്ന് മേയർ’; നഗരസഭയ്‌ക്ക് മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധം നടത്തി ബിജെപി

August 2, 2022
Google News 2 minutes Read

തിരുവനന്തപുരം കോർപ്പറേഷൻ സ്‌പോർട്‌സ് ടീം സജ്ജീകരിക്കുന്നതിന് ജാതി തിരിച്ച് ടീമുകളെ തെരഞ്ഞെടുത്തെന്ന് ബിജെപി വിദ്യാർത്ഥി സംഘടന. തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നിൽ ഫുട്ബോൾ കളിച്ചാണ് എബിവിപി പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഒരു ഫുട്‌ബോള്‍ ടീം മാത്രമാണുള്ളത്. എസ്‌സി, എസ്ടി, ജനറല്‍, മറ്റ് കാറ്റഗറികള്‍ എന്നിങ്ങനെ എല്ലാ കുട്ടികളെയും പരിശീലിപ്പിക്കാന്‍ വേണ്ടിയുള്ളതാണിത്. അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.(abvp strike against mayor arya rajendran)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം മേയറുടെ ജാതി തിരിച്ചുള്ള ഫുട്ബോൾ ടീം പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിന്റെ വംശീയ വിവേചന അജണ്ടയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എബിവിപി പറഞ്ഞു. നഗരസഭയ്‌ക്ക് മുന്നിൽ നടന്ന വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിന് കോർപറേഷൻ പ്രതിപക്ഷ കൗൺസിലർമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതേസമയം’കുട്ടികളുടെ പരിശീലനത്തിനായുള്ള ഫണ്ട് വിനിയോഗത്തിലാണ് കാറ്റഗറി തിരിച്ചിരിക്കുന്നത്. അല്ലാതെ ടീം രൂപീകരണത്തിനല്ല. നഗരസഭയുടെ ഔദ്യോഗിക ടീമാണ്. അത് ഒരൊറ്റ ടീമേ ഉള്ളൂ. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഈ ടീമായി പ്രഖ്യാപിക്കുകയെന്ന് മേയര്‍ പറഞ്ഞു.

Story Highlights: abvp strike against mayor arya rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here