അഗ്നിപർവം പൊട്ടി ലാവ തിളച്ച് പൊന്തുന്ന അപൂർവ കാഴ്ച; വിഡിയോ

അഗ്നിപർവം പൊട്ടി ലാവ തിളച്ച് പൊന്തുന്ന അപൂർവ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐസ്ലാൻഡിലെ ഫാഗ്രഡാൽസ്‌ഫോൾ അഗ്നിപർവത്തിലെ കാഴ്ചയാണ് ഡ്രോൺ പകർത്തിയത്.
മാർച്ച് 2021 ൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ വീണ്ടും ട്രെൻഡിംഗിൽ ഇടംപിടിച്ചിരിക്കുകയാണ്.
Magestical blow!
— Bjorn Steinbekk (@BSteinbekk) March 7, 2022
It’s almost a year since the volcano erupted. To celebrate I plan to release some old and never published videos over the next few weeks. Hope you like it! #SharingIsCaring pic.twitter.com/Nch3lsIGux
781 വർഷങ്ങളായി തണുത്തുറഞ്ഞിരുന്ന ലാവ 2021 ലാണ് പൊട്ടിപ്പുറപ്പെട്ടത്. കറുത്ത മലയിൽ നിന്ന് ചുവന്ന അഗ്നിഗോളങ്ങൾ വരുന്നത് കാണാമായിരുന്നു. യൂറോപ്പിലെ ഏറ്റവും വലുതും ആക്ടീവുമായ വോൾക്കാനോകൾ ഉള്ള പ്രദേശമാണ് ഐസ്ലൻഡ്.
ജോൺ സ്‌റ്റെയ്ൻബെക്ക് എന്ന ഡ്രോൺ ഫോട്ടോഗ്രാഫറാണ് വിഡിയോ പകർത്തിയത്.
Story Highlights: iceland volcano lava coming video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here