Advertisement

മാധ്യമങ്ങൾ ജനങ്ങൾക്ക് നൽകിയത് കൃത്യമായ മുന്നറിയിപ്പ്, ജാഗ്രത കൈവെടിയരുത്; മന്ത്രി കെ. രാജൻ

August 4, 2022
Google News 3 minutes Read
Chalakudy River water level rises; Minister K Rajan

ചാലക്കുടി പുഴയിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണെന്നും അതീവ ജാഗ്രത വേണമെന്നും മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരി​ഗതികൾ നിരീക്ഷിക്കാൻ രാത്രി ചാലക്കുടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങൾ കൃത്യമായ മുന്നറിയിപ്പാണ് ജനങ്ങൾക്ക് നൽകിയത്. 37902 ക്യുസെക്സ് വെള്ളമാണ് ഇപ്പോൾ ചാലക്കുടി പുഴയിലേക്ക് എത്തുന്നത്. പറമ്പിക്കുളത്തും ശക്തമായ മഴ പെയ്യുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ നന്നായി മഴ പെയ്യുന്നുണ്ട് എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ( Chalakudy River water level rises; Minister K Rajan )

പറമ്പിക്കുളത്ത് നിന്ന് വെള്ളം ചാലക്കുടി പുഴയിലെത്താൻ 9 മണിക്കൂർ വേണം. ജനങ്ങൾ ജാഗ്രതയിൽ നിന്ന് പുറകോട്ട് പോകരുത്. ചാലക്കുടി പുഴയുടെ തീരത്തുനിന്ന് 5000 പേരെ ഇതുവരെ ഒഴിപ്പിച്ചു. ആളുകള്‍ ക്യാമ്പില്‍ തുടരണം. ചാലക്കുടിയില്‍ മാത്രം 33 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ യോഗം ചേര്‍ന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എറണാകുളത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ തുടങ്ങിയവ ഉൾപ്പടെയുള്ള 9 നദികളിൽ ജലനിരപ്പ് ഉയരുകയാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു. ചാലക്കുടി പുഴയിൽ പ്രളയ സമാന സാഹചര്യമുണ്ടാവാം. സംസ്ഥാനത്തെ വലിയ 12 ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണ്.
മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ അതീവ പ്രളയസാഹചര്യമാണ്.

Read Also: ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും മന്ത്രി കെ.രാജന്‍

ഈ പറഞ്ഞ നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയർ ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.

മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണം. അടുത്ത ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്.

Read Also: 9 നദികളിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ജല കമ്മിഷൻ

അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 6411 പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. തൃശൂരിൽ തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളിൽ ഇതുവരെ 1685 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.

Story Highlights: Chalakudy River water level rises; Minister K Rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here