Advertisement

കനത്ത മഴ; എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

August 4, 2022
Google News 2 minutes Read
ernakulam educational institution declared holiday

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്ണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഡോ.രേണു രാജ് അവധി പ്രഖ്യാപിച്ചത്. ( ernakulam educational institution declared holiday )

കളക്ടർ അവധി പ്രഖ്യാപിക്കാൻ വൈകിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. പല കുട്ടികളും സ്‌കൂളിൽ എത്തിയെന്നും പല കുട്ടികളേയും സ്‌കൂൾ വണ്ടിയിൽ വിട്ടുവെന്നുമെല്ലാം രക്ഷിതാക്കൾ പരാതിപ്പെടുന്നുണ്ട്.

ജില്ലയിൽ കനത്ത മഴയാണ് നിലവിൽ ഉള്ളത്. പുലർച്ചെ തുടങ്ങിയ മഴ ഇതുവരെ ശമിച്ചിട്ടില്ല.

Story Highlights: ernakulam educational institution declared holiday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here