മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ കോടാലി കൊണ്ട് വെട്ടി; അയൽവാസി അറസ്റ്റിൽ

മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ കോടാലി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പൊലീസിന്റെ പിടിയിലായി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ മോഹനനാണ് (57) അറസ്റ്റിലായത്. ഇയാൾക്കെതിരെ ഉദയംപേരൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ഉദയംപേരൂർ കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ സുരേഷ് (47) ആണ് തലയ്ക്ക് വെട്ടേറ്റ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. മോഹനനും സുരേഷും അയൽവാസികളാണ്. മോഹനൻ മരംവെട്ടുകാരനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചുപള്ളി ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് പ്രതി സുരേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
Story Highlights: Autodriver assaulted; neighbor was arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here