Advertisement

മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

August 8, 2022
Google News 2 minutes Read

കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ സിപിഐ എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. കൂടുതൽ നടപടി വേണോയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കും.

ഇതിനിടെ ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയർക്കെതിരെ സിപിഐഎം നടപടിയെടുക്കാൻ തയ്യാറാണോയെന്ന് പ്രവീൺകുമാർ ചോദിച്ചു.

അതേസമയം സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ കോഴിക്കോട് മേയർക്കെതിരെ സിപിഐ എം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റ്?. സിപിഐഎമ്മിന്‍റെ ഇരട്ട നീതിയുടെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല; കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐഎം

എന്നാൽ വിമർശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയർ രംഗത്തെത്തി. വിവാദത്തിൽ ദുഃഖമുണ്ട്, മനസ്സിൽ വർഗീയതയില്ലെന്ന് മേയർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർേദശിച്ചിട്ടില്ല.മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോൾ പോയി. ശുപരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വർഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയർ കോഴിക്കോട്ട് പറഞ്ഞു.

Story Highlights: CPI(M) On Calicut mayors Particpation in balagokulam programme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here