Advertisement

ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം; കൊല്ലപ്പെട്ടത് 31 പേർ

August 8, 2022
Google News 2 minutes Read
Israel's attack on Gaza; 31 people were killed

ഇസ്രായേൽ ഫലസ്തീനിലെ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ ആറു കുട്ടികളും നാലു സ്ത്രീകളും ഉൾപ്പെടെ 31 പേർ മരിച്ചു. ഇതുവരെ 260ലേറെ പേർക്കാണ് പരിക്കേറ്റത്. ഗസ്സയിലെ അഭയാർഥി ക്യാമ്പിലും പാർപ്പിട സമുച്ചയങ്ങളിലും അടക്കം ഇസ്രായേൽ ആക്രമണം തുടരുകയാണ്. ( Israel’s attack on Gaza; 31 people were killed )

ശനിയാഴ്ച ഫലസ്തീലെ സായുധ ചെറുത്തുനിൽപ് സംഘടനയായ ഇസ്‍ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഖാലിദ് മൻസൂറിനെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. അർധരാത്രി റഫയിലെ അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാലിദ് മൻസൂർ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഗസ ആക്രമണം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി ഫ്രാൻസെസ്ക അൽബനെസ് വ്യക്തമാക്കി.

Read Also: ഇസ്രായേൽ ആക്രമണത്തിൽ പലസ്തീൻകാരൻ കൊല്ലപ്പെട്ടു

ഇസ്‍ലാമിക് ജിഹാദിന്റെ രണ്ടു പ്രവർത്തകരും അഞ്ചു സാധാരണക്കാരുമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഞായറാഴ്ച ജബലിയയിൽ വീടിനു നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ മരിച്ചിരുന്നു. തെക്കൻ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഇസ്‍ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറും കൊല്ലപ്പെട്ടിരുന്നു. മറുപടിയായി ഇസ്‍ലാമിക് ജിഹാദ് ഇസ്രായേലിന്റെ വിവിധ മേഖലകളിലേക്കും പടിഞ്ഞാറൻ ജറുസലേമിലേക്കും റോക്കറ്റുകൾ തൊടുത്തുവിട്ടു.

Story Highlights: Israel’s attack on Gaza; 31 people were killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here