Advertisement

മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്നുന്ന ആളാണോ; ഈ ബില്ല് ഒന്ന് കണ്ട് നോക്കൂ

August 9, 2022
Google News 3 minutes Read
How to stop drinking

മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്നവര്‍ക്ക് മദ്യത്തിന്റെ ഉയര്‍ന്ന ടാക്‌സ് തുറന്നു കാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിസ്ഥാന വില 138.33 രൂപ വിലയുള്ള റോയല്‍ ആംസ് പ്രിമീയം വിഎസ്ഒപി ബ്രാന്റിക്ക് നികുതിയായി ഈടാക്കുന്നത് 341.67 രൂപയാണ്. അങ്ങനെ 138.33 വിലയുള്ള മദ്യത്തിന് ഒരു ഉപഭോക്താവ് 480.00 മൊത്തവില നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച ബില്ല് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് യുവാവിന്റെ കുറിപ്പ് ( How to stop drinking ).

മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്ന ആളാണോ എങ്കില്‍ ബില്ലില്‍ കാണുന്ന മദ്യത്തിന്റെ വിലയും ടാക്‌സും ഒക്കെ ഒന്ന് നോക്കി നന്നായി വിലയിരുത്തുക. ചിലപ്പോള്‍ നിങ്ങള്‍ മദ്യപാനം നിര്‍ത്തിയേക്കാമെന്നും യുവാവ് പറയുന്നു.

വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമ്പോള്‍ ഈ ടാക്‌സ് മനസിലേക്ക് കേറി വരും. ചിലര്‍ക്ക് ഇത് അറിയില്ല. ഭൂരിഭാഗം ആളുകളും അറിഞ്ഞിട്ട് അതിന് വേണ്ടി സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതെ എന്തേലും ആവട്ടെ നമുക്ക് വേണ്ടത് വാങ്ങണം നിലപാട് ആയിരിക്കും. പ്രതികരിച്ചാല്‍ എന്റെ ഇമേജ് എന്താവും എന്ന് കരുതുന്നവരാണ് മറ്റൊരു വിഭാഗം ആളുകളെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡിസംബറില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം അഞ്ചു വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനം നാല്‍പത്തിയാറായിരത്തി അഞ്ഞൂറ് കോടി രൂപയായിരുന്നു. പ്രതിമാസം ശരാശരി 776 കോടിയുടെ വരുമാനമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബവ്‌റിജസ് കോര്‍പറേഷന്റെ ലാഭം ഇതിന് പുറമേയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തിന് മദ്യത്തില്‍ നിന്ന് ലഭിച്ച നികുതി വരുമാനം ഇങ്ങനെ.

2016-17 ല്‍ നികുതി 8571 കോടി
2017 – 18 ല്‍ നികുതി വരുമാനം 8870 കോടിയിലെത്തി.
2018-19 ല്‍ വരുമാനം 9000 കോടി പിന്നിട്ടു. 9616 കോടി
2019 – 20 ലാണ് റെക്കോര്‍ഡ് വരുമാനം 10332 കോടി.
2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി നികുതിയില്‍ കുറവുണ്ടായി. 9157 കോടി.
ആകെ നികുതി വരുമാനം 46546 കോടി രൂപയെന്നാണ് കണക്കുകള്‍.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഷ്ടപ്പെട്ട് ജോലിചെയ്ത കാശ് കൊണ്ട് നിങ്ങള് മദ്യപിക്കുന്ന ആളാണോ അത് നിങ്ങളുടെ ഫാമിലി ബഡ്ജറ്റില്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടോ അല്ലേല്‍ മദ്യപാനം കൊണ്ട് നിങ്ങള്‍ക്ക് വേറെ എന്തേലും പ്രശ്‌നം ഉള്ള കാരണം മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്ന ആളാണോ എങ്കില്‍ ഈ ബില്ലില്‍ കാണുന്ന മദ്യത്തിന്റെ വിലയും ടാക്‌സും ഒക്കെ ഒന്ന് നോക്കി നന്നായി വിലയിരുത്തുക
ചിലപ്പോ നിങ്ങള് അടി നിര്‍ത്തിയേക്കാം…
വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമ്പോള്‍ ഈ ടാക്‌സ് മനസ്സിലേക്ക് കേറി വരും..
ചിലര്‍ക്ക് ഇത് അറിയില്ല ഭൂരിഭാഗം ആളുകളും അറിഞ്ഞിട്ട് അതിന് വേണ്ടി സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതെ ങാ എന്തേലും ആവട്ടെ എന്നും പറഞ്ഞ് നമുക്ക് വേണ്ടത് വാങ്ങണം അടിക്കണം എന്ന നിലപാട് ആയിരിക്കും…
(പ്രതികരിച്ചാല്‍ എന്റെ ഇമേജ് എന്താവും എന്ന് കരുതുന്ന മറ്റൊരു വിഭാഗം ആളുകളെയും മറക്കുന്നില്ല)
ലേശം കൂടെ ടാക്‌സ് കുറച്ച് എങ്കില്‍ നമുക്ക് രണ്ടെണ്ണം അടിക്കുമ്പോള്‍ ആവറേജ് ഷെയര്‍ ഇട്ടാ മതിയല്ലോ..
(വേണേല്‍ കുടിച്ചാല്‍ പോരെ ആരെങ്കിലും നിര്‍ബന്ധിച്ച് കുടിപ്പിച്ചോ)
എന്നുള്ള ക്ലീഷേ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക

Story Highlights: Are you thinking of quitting drinking? Take a look at the bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here