മൂന്ന് കോടിയോളം രൂപയ്ക്ക് ഒരു ദ്വീപ് വില്പനയ്ക്ക്; വീടും ലൈറ്റ് ഹൗസും ഹെലിപ്പാഡും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ

ഇതാണ് സ്കോട്‌ലൻഡിലെ അതിമനോഹരമായ പ്ലാഡ ദ്വീപ്. അഞ്ചു മുറികളുള്ള ആകർഷകമായ ഒരു വീടും ലൈറ്റ് ഹൗസും ഹെലിപ്പാഡും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ താമസിക്കാനായി ഒരുക്കിയിട്ടുണ്ട്. 350000 യൂറോ അഥവാ മൂന്നുകോടിയോളം രൂപ മുടക്കിയാൽ പ്ലാഡ ദ്വീപ് സ്വന്തമാക്കാം. അതായത് ഇന്ത്യയിൽ ഒരു അത്യാഡംബര ഫ്ലാറ്റ് വാങ്ങുന്ന വിലയ്ക്ക് ഒരു ദ്വീപ് തന്നെ വാങ്ങാം. ( Pladda Island in Scotland for sale )

ഹെലികോപ്ടർ വഴിയോ ബോട്ട് മാർഗമോ ആണ് പ്ലാഡ ദ്വീപിലേക്ക് പോവേണ്ടത്. ഗ്ലാസ്‌ഗോയിൽ നിന്ന് 31 മൈൽ അകലെയാണ് പ്ലാഡ ദ്വീപ് സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാങ്കിയുടെ വെബ്‌സൈറ്റിലാണ് 350000 യൂറോയ്ക്ക് പ്ലാഡ ദ്വീപും വീടും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

Read Also: സ്കോട്‌ലൻഡിൽ മാതാപിതാക്കൾ മക്കളെ തല്ലുന്നത് നിരോധിച്ചു
28 ഏക്കറിൽ വ്യാപിച്ചു കിടക്കുകയാണ് ഈ ദ്വീപെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു ഈ ദ്വീപ്. 30 വർഷം മുൻപ് അറാൻ എസ്റ്റേറ്റ് ഫാഷൻ ഡിസൈനർമാരായ ഡെറിക്കിനും സാലി മോർട്ടനും വിറ്റതാണ് ഈ പ്ലാഡ ദ്വീപ്.
Story Highlights: Pladda Island in Scotland for sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here