‘സെക്സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്സ് റാക്കറ്റ് നടത്തുന്നവൾ’; വിവാദ പരാമർശവുമായി ‘ശക്തിമാൻ’ മുകേഷ് ഖന്ന

സ്ത്രീവിരുദ്ധ പരാമർശവുമായി ശക്തിമാൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ മുകേഷ് ഖന്ന. സെക്സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്സ് റാക്കറ്റ് നടത്തുന്നവളാവാമെന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നടത്തിയ പരാമർശം ഇപ്പോൾ വിവാദമായിരിക്കുകയാണ്. (mukesh khanna misogynist remarks)
‘തനിക്ക് സെക്സ് ചെയ്യണമെന്ന് ഒരു പെൺകുട്ടി ഒരു ആൺകുട്ടിയോട് പറയുകയാണെങ്കിൽ അവളൊരു പെണ്ണല്ല. അവൾ സെക്സ് റാക്കറ്റ് നടത്തുകയാണ്. കാരണം, പരിഷ്കൃത സമൂഹത്തിലെ ഒരു മാന്യതയുള്ള പെൺകുട്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയില്ല.” മുകേഷ് ഖന്ന പറഞ്ഞു.
പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
മുൻപും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്നും വീട് പരിപാലിക്കുകയാണ് അവരുടെ ജോലിയെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ പരാമർശം. നിരവധി പേർ മുകേഷ് ഖന്നയ്‌ക്കെതിരെ രംഗത്തെത്തി.
Read Also: ‘ഞാൻ ജീവനോടെയുണ്ട്’; മരണപ്പെട്ടു എന്ന റിപ്പോർട്ടുകൾ തള്ളി മുകേഷ് ഖന്ന
സ്ത്രീകൾ ജോലിക്ക് പോയി തുടങ്ങിയതോടെയാണ് ‘മീടൂ’ പ്രശ്‌നങ്ങൾ തുടങ്ങിയത്. സ്ത്രീകളുടെ ജോലി വീട് പരിപാലിക്കുക എന്നതാണ്. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി. നിലവിൽ പുരുഷനൊപ്പം നടക്കുന്നതിനെക്കുറിച്ചാണ് സ്ത്രീകൾ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന പറയുന്നു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടിയാണ് പലരും സംസാരിക്കുന്നത്. പക്ഷേ യഥാർത്ഥ പ്രശ്‌നത്തിന്റെ തുടക്കം എവിടെയാണ്? കുട്ടിയായിരിക്കുമ്പോൾ തന്നെ ഒരാൾ സഹിച്ചു തുടങ്ങും. അതിന് കാരണം അയാൾക്ക് അമ്മയുടെ കരുതൽ ലഭിക്കുന്നില്ല എന്നതാണ്. കുട്ടികൾ മുത്തശ്ശിക്കൊപ്പമായിരിക്കും എല്ലാ ദിവസവും ടിവി കാണുക. ഈ പ്രശ്‌നങ്ങളൊക്കെ നിലനിൽക്കെയാണ് പുരുഷന്മാർക്ക് ഒപ്പത്തിനൊപ്പം ജോലി ചെയ്യണമെന്ന് സ്ത്രീകൾ ആവശ്യപ്പെടുന്നത്. അത് ശരിയല്ല, പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്നും മുകേഷ് ഖന്ന പറയുന്നു.
ശക്തിമാൻ എന്ന എക്കാലത്തെയും ഹിറ്റ് പരമ്പരയിലൂടെ ഇന്ത്യയാകെ ആരാധകരുടെ വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ ബോളിവുഡ് താരം സോനാക്ഷി സിൻഹയ്‌ക്കെതിരെ ഖന്ന നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹിന്ദുപുരാണമായ രാമായണത്തെ കുറിച്ച് സോനാക്ഷി സിൻഹയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു മുകേഷ് ഖന്നയുടെ പ്രസ്താവന.
Story Highlights: mukesh khanna misogynist remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here