ലോകായുക്ത ഭേദഗതി; സമവായ നിർദ്ദേശവുമായി സി.പി.ഐ, സി.പി.ഐ.എമ്മുമായി ചർച്ച നടത്തും

ലോകായുക്ത ഭേദഗതിയിൽ സമവായ നിർദ്ദേശവുമായി സി.പി.ഐ രംഗത്ത്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീർപ്പ് തള്ളാൻ അധികാരം നൽകണമെന്നുമാണ് സി.പി.ഐയുടെ നിർദേശം.
ഉഭയകക്ഷി ചർച്ചയിൽ ബദൽ നിർദേശം മുന്നോട്ടു വെക്കും. 20 ന് കൊല്ലത്തു ചേരുന്ന സംസ്ഥാന നിർവാഹക സമിതിയിൽ അന്തിമ തീരുമാനമെടുക്കും. ( Lokayukta Amendment; CPI with consensus proposal )
ഭേദഗതി വരുമ്പോൾ ലോകായുക്തയുടെ തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും. അത് പാടില്ലെന്നാണ് നേരത്തേ തന്നെ സി.പി.ഐ ഉന്നയിക്കുന്ന ആവശ്യം. ലോകായുക്തയുടെ മൂർച്ച ഇല്ലാതാക്കുന്ന നടപടിയാണതെന്നാണ് ആദ്യം മുതലേ സി.പി.ഐയുടെ വിമർശനം. എന്നാൽ നിയമഭേദഗതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. അതിനിടയിലാണ് സമവായ നിർദ്ദേശവുമായി സി.പി.ഐ രംഗത്തെത്തുന്നത്.
തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിക്ക് നൽകണമെന്നാണ് സി.പി.ഐയുടെ നിർദേശം. നിയമവശങ്ങൾ പരിശോധിച്ച് നടപടി കൈക്കൊള്ളണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ഉടൻ സി.പി.ഐ.എം നേതാക്കളുമായി സി.പി.ഐ ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
Story Highlights: Lokayukta Amendment; CPI with consensus proposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here