India at 75: എൻഎസ്ജി അടക്കം 10000 ത്തോളം പൊലീസുകാർ; സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിൽ രാജ്യം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് രാജ്യം. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ എല്ലാം ത്രിവർണ്ണ നിറങ്ങൾ അണിഞ്ഞു കഴിഞ്ഞു. ഭീകര സംഘടകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ നിറവിലാണ് രാജ്യം. ഇന്ത്യ ഗേറ്റും, നോർത്ത് സൗത്ത് ബ്ലോക്കുകളും ചെങ്കോട്ടയും എല്ലാം ദിവങ്ങളായി തൃവർണ്ണ ശോഭയിൽ അലങ്കരിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഓരോ കേന്ദ്രങ്ങളും ആഗസ്റ്റ് 15 നായി തയ്യാറെടുത്തു കഴിഞ്ഞു.
പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളാണ് രാജ്യതലസ്ഥാനത്തും സുപ്രധാന നഗരങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തും മാത്രമായി എൻഎസ്ജി അടക്കം 10000 ത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഫേസ് ഡിക്റ്റക്ഷൻ സംവിധാനമുള്ള 1000 ത്തിലേറെ ഐപി ബേസ് പ്രത്യേക ക്യാമറകൾ ഡൽഹിയിൽ സ്ഥാപിച്ചു. കഴിഞ്ഞ രണ്ട് ദിവസം ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരക്ര മണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലും, റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.
Story Highlights: final stages of preparations for the Independence Day celebrations
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!