Advertisement

പ്രതിദിനം 333 രൂപ നീക്കി വയ്ക്കാമോ ? 16 ലക്ഷം രൂപ തിരികെ നേടാം; ഉറപ്പായും അറിയണം ഈ പദ്ധതിയെ കുറിച്ച്

August 13, 2022
Google News 2 minutes Read
get 16 lakh returns post office scheme

മധ്യവർഗ വിഭാഗം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സേവിംഗ്‌സ് പദ്ധതിയാണ് പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് പദ്ധതി. മികച്ച റിട്ടേണിനൊപ്പം റിസ്‌ക് കുറവ് എന്നതാണ് പോസ്റ്റ് ഓഫിസ് പദ്ധതിയുടെ ഹൈലൈറ്റ്. ( get 16 lakh returns post office scheme )

പോസ്റ്റ് ഓഫിസ് ആർഡി അക്കൗണ്ട് ആരംഭിച്ച് അഞ്ച് വർഷമോ 60 മാസമോ കഴിഞ്ഞയുടൻ അക്കൗണ്ട് മെച്വറാകും. ഒരു നിക്ഷേപകന് മൂന്ന് വർഷം കഴിഞ്ഞാൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിന് ശേഷം തന്നെ 50 ശതമാനം ലോൺ എടുക്കാനും സാധിക്കും.

Read Also: വീട്ടിലേക്ക് ഇനി പണം അയക്കേണ്ട; ആ ജോലി പോസ്റ്റ് ഓഫിസ് നോക്കും; ഈ നിക്ഷേപത്തെ കുറിച്ച് അറിയൂ

എങ്ങനെയാണ് 16 ലക്ഷം രൂപ നേടേണ്ടതെന്ന് നോക്കാം. പ്രതിദിനം 333.33 രൂപ വീതം ഒരു മാസം 10,000 രൂപ പോസ്റ്റ് ഓഫിസ് ആർഡിയിൽ നിക്ഷേപിക്കണം. പത്ത് വർഷം കൊണ്ട് 12 ലക്ഷം രൂപ നിങ്ങൾ ഇങ്ങനെ നിക്ഷേപിക്കും. പലിശ കൂടി ചേർത്ത് പത്ത് വർഷത്തിന് ശേഷം 16.26 ലക്ഷം രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും.

Story Highlights: get 16 lakh returns post office scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here