‘താങ്കളൊരു ഇന്ത്യക്കാരനാണോ’?; കമന്റ് ബോക്‌സിലെ ചോദ്യത്തിന് ബാബു ആന്റണിയുടെ മറുപടി വൈറല്‍

വില്ലന്‍ വേഷങ്ങളിലും നായക വേഷങ്ങളിലും തിളങ്ങിയ നടനാണ് മലയാള സിനിമയ്ക്ക് ബാബു ആന്റണി.സമീപ കാലത്ത് ഇടുക്കി ഗോള്‍ഡ്, എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെല്ലാം ചെറുതെങ്കിലും പ്രാധാന്യമേറെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത ബാബു ആന്റണി, വീണ്ടും ആക്ഷന്‍ ഹീറോ ആയിത്തന്നെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.(babu antony fb comment viral )
സിനിമാ ലോകത്ത് നിന്ന് ഇടവേള എടുത്തപ്പോഴും സമൂമാധ്യമങ്ങളില്‍ ബാബു ആന്റണി സജീവമാണ്. ഇടയ്ക്ക് പഴയതും പുതിയതുമായ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചും കുടുംബ വിശേഷങ്ങള്‍ പങ്കുവച്ചും സോഷ്യല്‍ മിഡിയയില്‍ ബാബു ആന്റണി നിറഞ്ഞുനില്‍പ്പുണ്ട്.
ഇപ്പോള്‍ രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ തന്റെ ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് ബാബു ആന്റണി നല്‍കിയ മറുപടിയാണ് വൈറല്‍. സോമനും മോഹന്‍ലാലിനും ഒപ്പമുള്ള പഴയ ഒരു ഓര്‍മച്ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഒരു കഷണം ചിക്കന്‍ താ ലാലേ’ എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷന്‍. എന്നാല്‍ ഇതിനൊന്നും ബന്ധമില്ലാത്ത ഒരു കമന്റാണ് ഒരാരാധകന്‍ കുറിച്ചത്.
Read Also: സിനിമയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞ് നിന്നതാണ്; അതിന് കാരണമുണ്ട്: മനസ് തുറന്ന് ബാബു ആന്റണി
‘താങ്കള്‍ ഒരിന്ത്യക്കാരനല്ലേ? രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജില്‍ കാണാനില്ല…’എന്നതായിരുന്നു കമന്റ്. വൈകാതെ തന്നെ ഇതിന് ബാബു ആന്റണി നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി. ‘താങ്കള്‍ ഇന്ത്യയില്‍ അല്ലേ, നാളെയാണ് സുഹൃത്തേ 75’ എന്നായിരുന്നു ആ മറുപടി.
Story Highlights: babu antony fb comment viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here