സ്വാതന്ത്ര്യദിനാഘോഷം: എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തും: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും ആഗസ്‌ത് 15 ന് പതാക ഉയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. അതിനുശേഷം ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാർട്ടി പ്രവർത്തകർ പ്രതിജ്ഞ എടുക്കും.എകെജി സെന്ററിൽ രാവിലെ 9 മണിക്ക് എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തും.(cpim will celebrate 75th independence day)
അതേസമയം കെപിസിസി സ്വാതന്ത്ര്യദിനാഘോഷം രാവിലെ 10ന് നടക്കും. കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.
Story Highlights: cpim will celebrate 75th independence day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here