‘കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിൽ, കേരളത്തിൽ ജീവിക്കാൻ യോഗ്യനല്ല’: കെ സുരേന്ദ്രന്‍

കശ്മീര്‍ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. കെ ടി ജലീൽ മാപ്പ് പറഞ്ഞ് നിയമ നടപടി നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിവാദ പരാമർശം പിൻവലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി ശക്തമായി പ്രതിഷേധിക്കും. ഇന്ത്യൻ അതിർത്ഥി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.(k surendran against kt jaleel)
പാകിസ്താൻ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ.ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല.ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ.നിയമ നടപടി നേരിടണം, മാപ്പ് പറയണം.ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Story Highlights: k surendran against kt jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here