ദേശീയ പതാക ഉയർത്തുന്നതിനിടെ മേൽക്കൂരയിൽ നിന്ന് വീണ് 65 കാരൻ മരിച്ചു

മഹാരാഷ്ട്രയിൽ ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറിയ 65–കാരൻ കാൽവഴുതി വീണ് മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ദേശീയ പതാക ഉയർത്തുന്നതിന് ഇടയാണ് മേൽക്കൂരയിൽ നിന്ന് ലക്ഷ്മൺ ഷിൻഡെ കാൽവഴുതി താഴേക്ക് വീണത്. വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ രാവിലെയാണ് സംഭവം.(man falls off roof dies to hoist flag)
ലക്ഷ്മൺ ഷിൻഡെ രാവിലെ 8 മണിയോടെ വീടിന്റെ മുകളിൽ നിന്ന് വീണുവെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണിനെ മഹാരാഷ്ട്ര ജവഹറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. അപകട മരണം എന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights: man falls off roof dies to hoist flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here