Advertisement

പഴയ മീറ്റർ ഗേജ് ട്രെയ്ൻ വീണ്ടും കാണണോ ? എങ്കിൽ പോകാം പാലക്കാട്ടേക്ക്

August 14, 2022
Google News 0 minutes Read
old meter gauge train in palakkad

ഓർമ്മകളെ ഏറെ പുറകോട്ട് കൊണ്ടുപോകുന്ന പഴയ മീറ്റർ ഗേജ് ട്രെയ്ൻ വീണ്ടും കാണണമെന്ന് തോന്നിയാൽ നേരെ പാലക്കാട് ഡിആർഎം ഓഫിസിലേക്ക് പോകാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് ഡിആർഎം ഓഫീസിന് മുന്നിലെ മീറ്റർ ഗേജ് എഞ്ചിൻ പ്രവർത്തിപ്പിച്ചു തുടങ്ങി. ഇനി മുതൽ എല്ലാ വിശേഷ ദിവസങ്ങളിലും എഞ്ചിൻ പ്രവർത്തിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.

1954ൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത് എഞ്ചിൻ..40 വർഷം ചൂളം വിളിച്ചോടിയ യന്ത്രം..1994ൽ റിട്ടയർ ചെയ്തു..ഗുണ്ടക്കൽ ഡിവിഷനിൽ ആയിരുന്നു ആദ്യ ദൗത്യം.പിന്നാലെ നീണ്ടാകാലം മൈസൂരു നഞ്ചങ്ങോട് പാതയിൽ വിനോദ സഞ്ചാരികൾക്കായി ബോഗി വലിച്ചു…ഇപ്പോൾ ഇവിടെ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിന് മുന്നിൽ…

2008 മുതൽ വിരമിച്ച ബോഗി പാലക്കാടുണ്ട്..ഇടക്ക് പെയ്ന്റടിച്ച് പരിപാലിക്കും..മെക്കാനിക്കൽ ഡിപ്പാർട്മെന്റിന്റെ താത്പര്യപ്രകാരം ഒന്ന് പ്രവർത്തിപ്പിച്ച് നോക്കാൻ തീരുമാനിച്ചു..പഴയ കൂകുവിളിച്ചെത്തുന്ന ശബ്ദവും ചക്രങ്ങളുടെ കറക്കവും എല്ലാമുണ്ട്..യാത്ര മാത്രം പക്ഷേ ഇപ്പോൾ സാധ്യമാകില്ലെന്ന് മാത്രം….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here