Advertisement

സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഒത്തുചേര്‍ന്ന് ട്വന്റിഫോര്‍; കോഴിക്കോട്ടും തിരുവനന്തപുരത്തും വര്‍ണാഭമായ പരിപാടികള്‍

August 15, 2022
Google News 2 minutes Read
independence day celebration with 24 news special programs

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ച് ട്വന്റിഫോറും. ചരിത്രവും സമരവും എക്കാലത്തും ഓര്‍മിക്കപ്പെടുന്ന തിരുവനന്തപുരത്തും കോഴിക്കോടും ട്വന്റിഫോര്‍ സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കി.

ട്വന്റിഫോറിന്റെ സ്പിരിറ്റ് ഓഫ് ഫ്രീഡം പരിപാടിയുടെ ഭാഗമായി കോഴിക്കോട് ഫ്രീഡം വാക്ക് സംഘടിപ്പിച്ചു. ചരിത്ര സ്മരണ ഉണര്‍ത്തുന്ന കോഴിക്കോട് ബീച്ചില്‍ നടന്ന വാക്കത്തോണ്‍ എസിപി കെ. സുദര്‍ശനന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ട വീര്യമുറങ്ങുന്ന കോഴിക്കോട് ബീച്ചില്‍ ത്രിവര്‍ണ പതാക വീശിയായിരുന്നു ഫ്രീഡം വാക്ക്.

ആഘോഷങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു. കോഴിക്കോട് വിന്റേജ് സ്‌കൂട്ടര്‍ ടീമംഗങ്ങള്‍ പരിപാടിക്ക് നിറമേകി. ബീച്ച് വാക് വേയില്‍ നിന്നാരംഭിച്ച ഫ്രീഡം വാക് ഫ്രീഡം സ്‌ക്വയറില്‍ അവസാനിച്ചു.

രാജ്യമൊട്ടാകെ ആഘോഷമാക്കിയ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അവിസ്മരണീയമാക്കിയുള്ള ആഘോഷത്തില്‍ ട്വന്റിഫോറിനൊപ്പം തിരുവനന്തപുരം നഗരവും ചേര്‍ന്നു. 24 സ്പിരിറ്റ് ഓഫ് ഫ്രീഡത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്രീഡം റൈഡ് തലസ്ഥാനവാസികള്‍ക്ക് നവ്യാനുഭവമായിരുന്നു. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ പങ്കെടുത്ത ഫ്രീഡം റൈഡ് ദേശസ്‌നേഹം വിളിച്ചോതുന്നതായി മാറി.

കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കില്‍ രാവിലെ 7ന് മുന്‍ എംപി സുരേഷ്‌ഗോപി ഫ്രീഡം റൈഡ് ഫ്‌ലാഗ് ഓഫ് ചെയ്തു. ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തില്‍ കുട്ടികളുടെ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. അലങ്കരിച്ച വാഹനങ്ങളില്‍ പാങ്ങോട് സൈിക ക്യാമ്പില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരും, വിവിധ ക്ലബ്ബുകളും സംഘടനകളില്‍ നിന്നുമടക്കം 200ലധികം പേര്‍ ഫ്രീഡം റൈഡില്‍ അണിനിരന്നു.

Read Also: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രം: പ്രകാശ് കാരാട്ട്

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മനസ്സില്‍ എക്കാലവും തങ്ങി നില്‍ക്കുന്ന നിമിഷങ്ങള്‍ തലസ്ഥാനവാസികള്‍ക്ക് സമ്മാനിച്ചാണ് ഫ്രീഡം റൈഡിന് സമാപനമായത്.

Story Highlights: independence day celebration with 24 news special programs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here