Advertisement

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുമായി പ്രണയം; നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു

August 17, 2022
Google News 2 minutes Read
nurse suspended over relationship with patient in mental hospital prison

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുമായുള്ള പ്രണയ ബന്ധത്തെ തുടര്‍ന്ന് നഴ്‌സിനെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ന്യൂസിലാന്റിലാണ് സംഭവം. നഴ്‌സ് എന്ന പ്രൊഫഷണില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ‘മോശം പെരുമാറ്റമാണ്’ ഇവരില്‍ നിന്നുണ്ടായതെന്ന പരാതിയില്‍ ആശുപത്രി അധികൃതര്‍ നഴ്‌സിനെതിരെ ഹെല്‍ത്ത് പ്രാക്ടീഷണേഴ്‌സ് ഡിസിപ്ലിനറി ട്രിബ്യൂണലിന് മുന്‍പാകെ പരാതി നല്‍കി.

2018ലാണ് അന്തേവാസി മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. മെയ് 2019 വരെ നഴ്‌സ് ഇയാളെ പരിചരിച്ചിരുന്നു. ഈ കാലയളവിലാണ് ഇവര്‍ പരിചയത്തിലാകുന്നത്. 2019 മുതല്‍ ഇരുവരും കത്തുകള്‍ കൈമാറി തുടങ്ങി. പിന്നീട് ബന്ധം ഫോണ്‍ വിളികളിലേക്കും എത്തി.

Read Also: ഗര്‍ഭച്ഛിദ്രം നിരുത്സാഹപ്പെടുത്തുമെന്ന് ചൈന; പ്രത്യുല്‍പ്പാദന ശേഷി ചികിത്സ കാര്യക്ഷമമാക്കും

2021ലാണ് അന്തേവാസി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങിയത്. പുറത്തിറങ്ങി കഴിഞ്ഞാല്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തിരുന്നെന്നും ഇക്കാര്യം കുടുംബങ്ങളെ അറിയിച്ചിരുന്നെന്നും നഴ്‌സായ യുവതി കോടതിയില്‍ പറഞ്ഞു. ഇരുവര്‍ക്കും തമ്മില്‍ പിരിയാന്‍ കഴിയില്ലെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. ആറുമാസത്തേക്ക് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്ത കോടതി, കാലയളവ് കഴിഞ്ഞാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഉത്തരവിട്ടു.

Story Highlights: nurse suspended over relationship with patient in mental hospital prison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here