അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് വിലക്കി സൗദി

അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് വിലക്കി സൗദി പരിസ്ഥിതി കൃഷി മന്ത്രാലയം. മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആഗസ്ത് പതിനഞ്ച് മുതൽ ഒക്ടോബർ പതിനഞ്ച് വരെയാണ് വിലക്ക്. ഫിഷറീസ് അതോറിറ്റിയാണ് നിരോധനം പ്രഖ്യാപിച്ചത്.
ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകോപനത്തോടെയാണ് നിരോധനം. ആറ് ജി.സി.സി രാജ്യങ്ങളും സമാനമായ രീതിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തിന്റെ പ്രജനന സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വിലക്കേർപ്പെടുത്തുന്നതെന്ന് മന്ത്രാലയ ഡയറക്ടർ ജനറൽ അമർ അൽമുതൈരി പറഞ്ഞു.
Read Also: സൗദി അറേബ്യയിലെ തടവുകാരുടെ വിചാരണാ നടപടികൾ വേഗത്തിലാക്കണമെന്ന് നയരേഖ
നിരോധനം പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിര മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുകയും മത്സ്യബന്ധന വ്യവസായത്തെ ഉത്തേജിപ്പിക്കുകയും നല്ല ജീവിത നിലവാരം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: Two-month ban on catching Kingfish in Arabian Gulf underway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here