വെറുതെ ഇരുന്ന് പ്രതിദിനം 7,000 രൂപ സമ്പാദിക്കുന്ന യുവാവ് ; എങ്ങനെയെന്ന് അറിയണോ ?

വെറുതെയിരുന്ന് പണം സമ്പാദിക്കാൻ ചിലപ്പോഴെങ്കിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാൽ അത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഒരു യുവാവ്. ( youth earn 7000 rs by sitting idle )
ജപ്പാനിലെ ടോക്യോയിലാണ് യുവാവ് ഇത്തരത്തിൽ പണം സമ്പാദിച്ച് തുടങ്ങിയത്. ഷോദി മോറിമോട്ടോയാണ് കഥയിലെ നായകൻ. 2018 ലാണ് കൊവിഡ് മഹാമാരിയെ തുടർന്ന് ഷോജിക്ക് ജോലി നഷ്ടമാകുന്നത്. അങ്ങനെ പണം കണ്ടെത്താൻ വിവിധ വഴികൾ തെരയുന്നതിനിടെ ഷാജിയുടെ മനസിലേക്ക് പുതിയ ആശയം കടന്നുവരികയായിരുന്നു.
കൊവിഡ് മനുഷ്യരെ തമ്മിൽ അകറ്റിയപ്പോൾ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർക്ക് കൂട്ട് നൽകുകയായിരുന്നു ഷോജി. ആരോടെങ്കിലും ഒന്ന് സംസാരിക്കാനോ ഒപ്പം അൽപ സമയം ചെലവഴിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഷോജിയുടെ സാമിപ്യം വലിയ ആശ്വാസമായി. എന്നാൽ വീട് വൃത്തിയാക്കാനോ, നഗ്നത പ്രദർശിപ്പിക്കാനോ ഒന്നും ഷോജി തയാറല്ല. അത്തരം ആവശ്യങ്ങൾ ഷഓജി തിരസ്‌കരിക്കും.
ദിവസത്തിൽ രണ്ടോ മൂന്നോ അപ്പോയിൻമെന്റുകൾ മാത്രമാണ് ഷോജി സ്വീകരിക്കുക. ഓരോ അപ്പോയിൻമെന്റിനും 7,000 രൂപയാണ് ഷോജി ഈടാക്കുക.
Story Highlights: youth earn 7000 rs by sitting idle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here