Advertisement

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട്; പുതിയ നടപടിക്കൊരുങ്ങി കേന്ദ്രം

August 18, 2022
Google News 2 minutes Read
center may unify charging port

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട് മതിയെന്ന നിലപാട് കൈക്കൊള്ളാനൊരുങ്ങി കേന്ദ്ര സർക്കാർ. സ്മാർട്ട്‌ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. നടപടി പ്രാവർത്തികമാക്കിയാൽ അത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെങ്കിലും ആപ്പിൾ പോലുള്ള കമ്പനികൾക്ക് നീക്കം തിരിച്ചടിയാകും. ( center may unify charging port )

മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കേന്ദ്ര സംഘം വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രം അറിയിച്ചു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

നിലവിൽ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ച് ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും ഈ നടപടി. പല ഡിവൈസുകൾക്കായി ഒന്നിൽ പരം ചാർജറുകൾ കൊണ്ടുനടക്കുന്നവർക്ക് നീക്കം ഗുണം ചെയ്യും. ചാർജിംഗ് പോർക്ക് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഡിവൈസും ചാർജ് ചെയ്യാൻ സാധിക്കും.

Story Highlights: center may unify charging port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here