ഷാജഹാൻ കൊലക്കേസ്; നാലു പ്രതികള്‍ കൂടി അറസ്റ്റിൽ

പാലക്കാട് ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍ക്കൂടി അറസ്റ്റിൽ.വിഷ്ണു,സുനീഷ്,ശിവരാജൻ,സതീഷ് എന്നിവരാണ് അറസ്റ്റിലായത്. മലമ്പുഴ കവയിൽ നിന്നാണ് ഇവര്‍ പിടിയിലായത്.
കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം . കേസിൽ ഇതുവരെ എട്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഷാജഹാൻ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പൊലീസിന്റെ കണ്ടെത്തലിൽ കടുത്ത അതൃപ്തിയിലാണ് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം.
Read Also: ഷാജഹാൻ വധക്കേസ്; പ്രതികളുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന്
സിപിഐഎം കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധം എന്ന് പാലക്കാട് എസ്പി വെളിപ്പെടുത്തിയിരുന്നു. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങൾ ആണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചത് എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Story Highlights: Four more arrested palakkad shajahan murder case