Advertisement

കസവ് കരയുള്ള മുണ്ടും മേൽശീലയുമണിഞ്ഞ അംബേദ്കർ; ഉണ്ണി ആറിന്റെ കഥാസമാഹാരത്തിന്റെ മുഖചിത്രം ചർച്ചയാകുന്നു

August 18, 2022
Google News 1 minute Read

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മലയാളി മെമ്മോറിയലി’ൻ്റെ മുഖചിത്രം ചർച്ചയാകുന്നു. കസവ് കരയുള്ള മുണ്ടും മേൽശീലയുമണിഞ്ഞ അംബേദ്കറാണ് മുഖചിത്രത്തിലുള്ളത്. അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിപരീതമാണ് മുഖചിത്രമെന്ന് വിമർശകർ പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൻ്റെ മുഖചിത്രം പ്രമുഖ ഡിസൈനർ സൈനുൽ ആബിദ് ആണ് ഒരുക്കിയിരിക്കുന്നത്. മുഖചിത്രം സമൂഹമാധ്യമങ്ങളിലൊക്കെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്.

അതേസമയം, കഥാപ്രമേയവുമായി ബന്ധപ്പെട്ട മുഖചിത്രമാണ് ഇതെന്ന് സൈനുൽ ആബിദ് 24നോട് പറഞ്ഞു. മലയാളി മെമ്മോറിയൽ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവർ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാൻ സാധ്യതയുണ്ട്. ഈ കഥയിലെ സന്തോഷ് നായർ തന്റെ ജാതിപ്പേരിനൊപ്പം യഥാർത്ഥ പേര് നിലനിർത്താനും അംബേദ്ക്കർ എന്ന വട്ടപ്പേര് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഒരേ സമയം ഇരട്ടപ്പേരായി വീണ അംബേദ്ക്കർ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവർ ചിത്രീകരിക്കുവാൻ ഇടയാക്കിയത്. സന്തോഷിന്റെ ഫിസിക്കാലിറ്റിയിലെ അംബേദ്ക്കറും ഉള്ളിലെ ജാതി മേൽക്കോയ്മാ ബോധവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ കവർ ചിത്രീകരിക്കുന്നതിലേക്ക് തന്നെ പ്രചോദിപ്പിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: unni r story ambedkar cover controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here