Advertisement

സിംബാബ്‌വെക്കെതിരെ ഇന്ത്യ പന്തെറിയും; സഞ്ജു ടീമിൽ

August 18, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഫീൽഡിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പറായാണ് താരം ഉൾപ്പെട്ടിരിക്കുന്നത്. യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ടീമിലുണ്ട്. ആറാം നമ്പറിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. (zimbabwe batting india odi)

Read Also: ഇന്ത്യ സിംബാബ്‌വെ ആദ്യ ഏകദിനം ഇന്ന്

ടീം ഷീറ്റ് പ്രകാരം ശിഖർ ധവാനും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ. കെഎൽ രാഹുൽ, ദീപക് ഹൂഡ എന്നീ താരങ്ങൾക്ക് ശേഷം സഞ്ജു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ദീപക് ചഹാർ ടീമിൽ ഇടംനേടിയപ്പോൾ അക്സർ പട്ടേൽ സ്ഥാനം നിലനിർത്തി. ചഹാറിനൊപ്പം പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാർ. കുൽദീപ് യാദവ് ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറാണ്.

രാഹുൽ ദ്രാവിഡിന് വിശ്രമം നൽകിയതിനാൽ സിംബാബ്‌വെയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ് ലക്ഷ്‌മണാണ്. ആദ്യ ഇലവനിൽ ഇറക്കാൻ പ്രാപ്തരായ ഇരട്ടിപേർ ഊഴം കാത്തുനിൽക്കുമ്പോൾ, ട്വൻറി20 ലോകകപ്പിലടക്കം അവസരം കിട്ടണമെങ്കിൽ പരമ്പരയിലെ പ്രകടനം നിർണായകമാണ്.

പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. 20, 22 തീയതികളിൽ യഥാക്രമം 2, 3 ഏകദിനങ്ങൾ നടക്കും. ഹരാരെയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇരുടീമും 63 ഏകദിനങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 51ലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയായതൊഴിച്ച് ബാക്കിയേ സിംബാബ്‌വെയുടെ അക്കൗണ്ടിൽവരുന്നുള്ളൂ. സിംബാബ്‌വെ ക്രിക്കറ്റിനെ സംബന്ധിച്ച് ഇന്ത്യയുമായി നടക്കുന്ന പരമ്പര വലിയ വരുമാനമാർഗം കൂടിയാണ്.

Story Highlights: zimbabwe batting india odi toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement