‘ഈ രാജ്യത്ത് എനിക്കുള്ള അതേ അവകാശം നിങ്ങള്‍ക്കുമുണ്ട്’; ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തോട് ഷെയ്ഖ് ഹസീന

രാജ്യത്തെ ന്യൂനപക്ഷമാണ് തങ്ങളെന്ന് ചിന്തിക്കരുതെന്ന് ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശില്‍ എല്ലാ മതവിഭാഗങ്ങളും തുല്യാവകാശം അനുഭവിക്കുന്നുണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ‘എല്ലാ മതത്തില്‍പ്പെട്ടവരും തുല്യാവകാശത്തോടെ ജീവിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങളീ രാജ്യത്തെ ഒരു പൗരനാണെങ്കില്‍ നിങ്ങള്‍ക്കിവിടെ തുല്യ അവകാശമുണ്ട്. എനിക്കുള്ള അതേ അവകാശമാണ് നിങ്ങള്‍ക്കുമുള്ളത്’. ഷെയ്ഖ് ഹസീന പറഞ്ഞു.
‘ദയവായി നിങ്ങള്‍ തന്നെ നിങ്ങളുടെ അടിത്തറ തോണ്ടരുത്. എല്ലാ ആളുകള്‍ക്കും ഈ ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങാന്‍ കഴിയുമെങ്കില്‍, ഏതെങ്കിലും മതത്തില്‍ നിന്നുള്ള ദുഷ്ട വിഭാഗത്തിന് ഒരിക്കലും രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ല. നമുക്കിടയില്‍ ആ വിശ്വാസവും ഐക്യവും നിലനിര്‍ത്തണം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വളരെ മോശമായ അവസ്ഥയിലാണെന്ന് ഒരു വിഭാഗമുയര്‍ത്തുന്ന വാദത്തെ
പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
രാജ്യത്ത് ഏത് സംഭവമുണ്ടായാലും ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്ത് ഒരവകാശവുമില്ലെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഖേദത്തോടെ പറയുകയാണ്, ഇതുമായി ബന്ധപ്പെട്ട് എന്ത് സംഭവങ്ങള്‍ രാജ്യത്ത് നടന്നാലും സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. പക്ഷേ ഇവിടെ ഹിന്ദുക്കള്‍ക്ക് അവകാശമില്ലെന്നാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു. ശ്രീ കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ഹിന്ദു സമുദായത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ കൈമാറുകയായിരുന്നു ഷെയ്ഖ് ഹസീന.
ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ നിരവധി മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതായി അവര്‍ പറഞ്ഞു. ഇത്തരമൊരു സംഭവം രാജ്യത്ത് ആദ്യമായാണ് നടന്നതെന്നും അവര്‍ പറഞ്ഞു. കുമില സംഭവവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഹിന്ദുക്കള്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ധാക്കയിലെ പൂജാ മണ്ഡപങ്ങളുടെ എണ്ണം പശ്ചിമ ബംഗാളിലെയോ കൊല്‍ക്കത്തയിലെയോ എണ്ണത്തേക്കാള്‍ കൂടുതലാണെന്നും ബംഗ്ലാദേശിലുടനീളം ദുര്‍ഗാപൂജ വന്‍തോതില്‍ ആഘോഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: ബിൽക്കിസ് ബാനോ ബലാത്സംഗക്കേസ്: പ്രതികൾ ബ്രാഹ്മണരും സംസ്ക്കാരവുമുള്ളവരാണെന്ന് ബിജെപി എംഎൽഎ
മസ്ജിദുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ നവീകരിക്കുന്നതിനോ മാത്രമല്ല, ക്ഷേത്രങ്ങളും പള്ളികളും നവീകരിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്താനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുണ്ട്.ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന എന്തെങ്കിലും പറയുന്നത് ശരിയല്ല. എല്ലാ മതത്തില്‍പ്പെട്ടവരും മതപരമായ ഏതാഘോഷവും നടത്തുന്ന വ്യത്യസ്തമായ സ്ഥലമാണ് ബംഗ്ലാദേശെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.
Story Highlights: Bangladesh PM Sheikh Hasina to Hindu community in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here