Advertisement

ഇനി ചലോ, ഓപ്പണ്‍ എയര്‍ ഡൈനിംഗ് അനുഭവവുമായി ‘ചാവോ കൊച്ചിന്‍’

August 20, 2022
Google News 2 minutes Read
Ciao Cochin Italian trattoria holiday inn kochi

തീന്‍മേശയിലെ രുചികരമായ ഭക്ഷണത്തിന് ഇനി മാറ്റുകൂടും. വ്യത്യസ്തമായ ഡൈനിംഗ് അനുഭവത്തോടെ ‘ചാവോ കൊച്ചിന്‍’ എന്ന ഇറ്റാലിയന്‍ ട്രാറ്റോറിയ ജനങ്ങള്‍ക്കായി ഒരുക്കുകയാണ് ഹോളിഡേ ഇന്‍ കൊച്ചി.
ഭക്ഷണ ആസ്വാദകര്‍ക്ക് ഓപ്പണ്‍ എയര്‍ അനുഭവം കൂടി പ്രദാനം ചെയ്യുകയാണ് ‘ചാവോ കൊച്ചിന്‍’.

വൈകുന്നേരം നാല് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് ഈ കഫേ പ്രവര്‍ത്തിക്കുക. വളരെ കണ്‍വീനിയന്റ് ആയ ലൊക്കേഷനില്‍ ഇരുന്ന് രാത്രികാലങ്ങളില്‍ ഫുഡ് എക്‌സ്‌പ്ലോര്‍ ആഘോഷമാക്കാന്‍ ‘ചാവോ കൊച്ചി’നിലെത്താം.

ഇറ്റാലിയന്‍ ഫുഡ് ഐറ്റംസ് ആണ് ‘ചാവോ കൊച്ചിന്‍’ ഹൈലൈറ്റ്‌സ്. വിവിധ തരം സാന്‍വിച്ചുകള്‍, പീസ തുടങ്ങിയ രുചികരമായ ഐറ്റംസ് കഫേയില്‍ ലഭ്യമാകും. ഹോട്ടലിന്റെ പുറത്ത് നിന്ന് തന്നെ ഈസി എന്‍ട്രിയെന്നുള്ളതാണ് കഫേയുടെ മറ്റൊരു പ്രത്യേകത. ഈ ഓണക്കാലം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷമാക്കാം ഹോളിഡേ ഇന്നിനൊപ്പം.

വിശദവിവരങ്ങള്‍ക്ക്; +91 8129497454, +91 7025934364

Story Highlights: Ciao Cochin Italian trattoria holiday inn kochi


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here