ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ രണ്ടിലൊരാള്‍ സൈബര്‍ ആക്രമണം നേരിടുന്നു; പഠനം

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ട് പേരിലൊരാള്‍ സോഷ്യല്‍ മിഡിയയില്‍ തന്നെ മോശമായ അനുഭവം നേരിടുന്നുണ്ടെന്ന് പഠനം. ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍ മിഡിയയില്‍ നേരിടുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പ് ആയ ബംപിള്‍ ആണ് സര്‍വേ നടത്തിയത്.
സ്ത്രീകളില്‍ നാലിലൊരാള്‍ ശാരീരികമായ പ്രത്യേകതകളാല്‍ പരിഹാസം നേരിടുന്നു. ശാരീരിക പ്രത്യേകതകള്‍ കൊണ്ടും മറ്റും ഒരു പ്രത്യേക വിഭാഗം അല്ലെങ്കില്‍ സമൂഹം വിദ്വേഷജനകമായ സംസാരവും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം ആളുകളും പറയുന്നു.
സോഷ്യല്‍മിഡിയയിലെ വ്യക്തികള്‍ക്ക് നേരെയുള്ള ഈ ആക്രമണം ചിന്തിക്കുന്നതിനെക്കാള്‍ മോശമായ ഫലമാണുണ്ടാക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞു.
‘നമ്മളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തുല്യത ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ ഇടങ്ങളുണ്ടാകും. ഇന്റര്‍നെറ്റിനെ സുരക്ഷിതത്വമുള്ള ഇടമാക്കി മാറ്റുന്നതിന് ബംപിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും. സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ജ്യോതി വധേര പറഞ്ഞു.
Story Highlights: 1 in every 2 people have encountered hateful content online
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here