ഗവർണർ മര്യാദ ലംഘിച്ചുവെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

ഗവർണർ മര്യാദ ലംഘിച്ചുവെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. കണ്ണൂർ വി സിക്കെതിരായ പരാമർശത്തിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് രംഗത്തെത്തി.കണ്ണൂർ വി സിയെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണറുടെ നടപടി അനുചിതം. ഗവർണറിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പദപ്രയോഗമെന്ന് സിൻഡിക്കേറ്റ് വിലയിരുത്തി. അതിരുവിട്ട ഗവർണറുടെ നടപടി പദവിക്ക് നിരക്കാത്തതെന്ന് സിൻഡിക്കേറ്റ് വിമർശിച്ചു.(kannur university syndicate against governor)
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
വി.സിക്കെതിരായ പരാമർശം ഭരണഘടന പദവി വഹിക്കുന്നയാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. സർവകലാശാല നിയമങ്ങൾ ഗവർണർ പൂർണമായി മനസ്സിലാക്കിയില്ല. ഇതിന്റെ തുടർച്ചയാണ് വി.സിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുത്. നടപടി അതിരുവിട്ടതും അപലപനീയമെന്നും സിൻഡിക്കറ്റ് വിലയിരുത്തി.
Story Highlights: kannur university syndicate against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here