‘പറഞ്ഞ വാക്ക് പാലിക്കും; പിണറായി വിജയൻ കാര്യക്ഷമതയുള്ള ആൾ’; ശശി തരൂർ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പിണറായി വിജയൻ വളരെ കാര്യഗൗരവവും കാര്യക്ഷമതയും ഉള്ള വ്യക്തിയാണെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം പറഞ്ഞത്.(sasi tharoor again praises pinarayi vijayan)
മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധം ഉണ്ട്. അദ്ദേഹവുമായി ഞാൻ ഇടപെട്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം വളരെ ബുദ്ധിപൂർവം കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു വാക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കും. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയോട് വലിയ ബഹുമാനം ഉണ്ടെന്ന് തരൂർ പറഞ്ഞു. ജനങ്ങളുടെ സ്പന്ദനത്തിൽ എപ്പോഴും വിരൽസ്പർശം നൽകുന്നയാളാണ് അദ്ദേഹം. കേരളത്തിലെ ജനങ്ങളുമായി ഉമ്മൻ ചാണ്ടിയോളം അടുപ്പം പുലർത്തുന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. എനിക്ക് അദ്ദേഹത്തെപ്പോലെ ആകാൻ സാധിക്കില്ല. മാതൃകാപരമായി കാര്യങ്ങൾ ചെയ്യുന്നവരെ ഞാൻ ബഹുമാനിക്കുന്നെന്നും തരൂർ പറഞ്ഞു.
Story Highlights: sasi tharoor again praises pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here