ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്ന കുറ്റിപ്പുറത്തെ വാഹനാപകടം; ഇന്നോവ ഓടിച്ചയാൾ പിടിയിൽ

കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്നോവ ഓടിച്ചിരുന്നയാൾ അറസ്റ്റിലായി. പട്ടാമ്പി കാരക്കോട് സ്വദേശി ബഷീർ ആണ് പിടിയിലായത്. ശനിയാഴ്ച്ചയാണ് എല്ലാവരെയും ഞെട്ടിച്ച അപകടം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ തീവ്രത വ്യക്തമായത്. ബൈക്ക് യാത്രക്കാരൻ അബ്ദുൾ ഖാദർ തൽക്ഷണം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റുഖിയ സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ( Road accident at Kuttippuram; Innova driver arrested ).
ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഇതിന് തൊട്ടടുത്തുള്ള കടയിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേർന്ന് സ്കൂട്ടിയിൽ പോവുകയായിരുന്ന ഭാര്യയെയും ഭർത്താവിനെയുമാണ് ഇന്നോവ കാർ ഇടിച്ചുതെറിപ്പിച്ചത്.
എതിർ ദിശയിലൂടെ അമിത വേഗതയിലെത്തിയ ഇന്നോവയാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പർദ ധരിച്ച സ്ത്രീ ദൂരേയ്ക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നോവ കാർ നിയന്ത്രണം വിട്ടുവന്നതാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.
Story Highlights: Road accident at Kuttippuram; Innova driver arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here