Advertisement

Lokayukta: സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രൻ

August 23, 2022
Google News 2 minutes Read
Lokayukta: K Surendran against government

ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ലോകായുക്തയുടെ കഴുത്തറുക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താത്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജൂഡിഷ്യൽ വിധിയെ മറികടക്കാൻ എക്സിക്യൂട്ടീവോ ലജിസ്‌ളേച്ചറോ അപ്പീൽ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് ( Lokayukta: K Surendran against government ).

അഴിമതിക്ക് എതിരെയുള്ള എതിർപ്പുകളെ മൂടിക്കെട്ടാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സർക്കാരിന്റെ അഹങ്കാരത്തിന് ജനം തിരിച്ചടി നൽകും. സിപിഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയിൽ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിർദേശം സിപിഐക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയൻ കണ്ണുരുട്ടി കാണിക്കുമ്പോൾ കാനത്തിന്റെ മുട്ട് വിറയ്ക്കുന്നു. അതാണ് ലോകായുക്ത ബില്ലിൽ കണ്ടത്.

ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സിപിഐ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കണം. അതിനുള്ള തന്റേടം സിപിഐക്കുണ്ടോ എന്നതാണ് പ്രശ്നം.

Read Also: കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടാ കേസിലെ പ്രതികൾ ഏറ്റുമുട്ടി

ബില്ലിനെ എതിർക്കുന്നുവെന്ന് വരുത്തി തീർത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് യുഡിഎഫ് കാണിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ സിപിഐഎമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുകയാണ്. അതുകൊണ്ടാണ് ലോകായുക്തയുടെ കഴുത്തിൽ വയ്ക്കുന്ന കത്തിയെ പരിചകൊണ്ട് തടുത്ത് ചെറുക്കാൻ പ്രതിപക്ഷം വൈമനസ്യം കാട്ടുന്നത്. എതിർക്കുന്നുവെന്ന് വരുത്തി തീർക്കാൻ നടത്തുന്ന ഈ പൊറാട്ട് നാടകത്തിന്റെ അന്തർധാരകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യും.
ലോകായുക്ത നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ ലോകായുക്ത എന്ന സംവിധാനം വെറും നോക്കുകുത്തിയായി മാറും.

അഴിമതി നടത്തിയ പൊതുപ്രവർത്തകർ സ്ഥാനം ഒഴിയണമെന്ന 14ാം വകുപ്പാണ് ഭേദഗതിയിലൂടെ മാറ്റിമറിക്കപ്പെടുന്നത്. ഇത് ആർക്ക് വേണ്ടിയാണെന്നും ആരെ രക്ഷിക്കാനാണെന്നും സർക്കാർ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Story Highlights: Lokayukta: government action challenge to people K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here