Advertisement

‘അംഗപരിമിതരെ അവഹേളിക്കുന്നു’; ലാൽ സിങ് ഛദ്ദക്കെതിരെ പരാതി

August 24, 2022
Google News 2 minutes Read
Laal Singh Differently Abled

ആമിർ ഖാൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’ക്കെതിരെ പരാതി. ചിത്രം അംഗപരിമിതരെ അവഹേളിക്കുന്നു എന്ന് കാട്ടി ‘ഡോക്ടേഴ്സ് വിത്ത് ഡിസബിലിറ്റീസ്’ എന്ന സംഘടനയുടെ സഹസ്ഥാപകൻ ഡോ. സതേന്ദ്ര സിംഗ് ആണ് പരാതിനൽകിയത്. പരാതിയുടെ പകർപ്പ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലാൽ സിംഗ് ഛദ്ദയ്ക്കൊപ്പം ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്കായ ‘സബാഷ് മിത്തു’വിനെതിരെയും അദ്ദേഹം സമാനമായ പരാതി നൽകിയിട്ടുണ്ട്. തപ്സി പന്നുവാണ് സബാഷ് മിത്തുവിൽ മിതാലിയെ അവതരിപ്പിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരു സിനിമകളുടെയും സംവിധായകരിൽ നിന്നും സെൻസർ ബോർഡിൽ നിന്നും വിവരസാങ്കേതിക വകുപ്പിൽ നിന്നും വിശദീകരണം തേടി. (Laal Singh Differently Abled)

ടോം ഹാങ്ക്സ് മുഖ്യ വേഷത്തിലെത്തി റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിൻ്റെ ഹിന്ദി റീമേക്കാണ് ‘ലാൽ സിംഗ് ഛദ്ദ’. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ആമിർ വെള്ളിത്തിരയിലെത്തിക്കുന്നത്. ആമിർ, കിരൺ റാവു, വയാകോം 18 മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ കരീന കപൂർ മോന സിംഗ്, നാഗ ചൈതന്യ എന്നിവർ ആമിറിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക് നടൻ നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ഇത്.

Read Also: ‘ഞാൻ രാജ്യത്തോട് സ്നേഹമില്ലാത്തയാളാണെന്ന് ആളുകൾ കരുതുന്നു, അത് സങ്കടകരം’; പ്രതികരിച്ച് ആമിർ ഖാൻ

1994ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എക്കാലത്തെയും മികച്ച ഒരു സിനിമയാണ്. ഓസ്കറുകൾ അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി.

ഓഗസ്റ്റ് 11ന് റിലീസായ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടന്നിരുന്നു. 2015ൽ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ പ്രസ്താവനകൾ കുത്തിപ്പൊക്കിയാണ് ഇപ്പോൾ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടക്കുന്നത്. രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങണമെന്ന് നിർമാതാവും ഭാര്യയുമായ കിരൺ റാവു പറഞ്ഞു എന്ന പ്രസ്താവനയാണ് വിവാദമായത്. ‘ബോയ്കോട്ട് ലാൽ സിംഗ് ഛദ്ദ’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. കഴിഞ്ഞ വർഷം കിരൺ റാവും ആമിറും തമ്മിൽ വേർപിരിഞ്ഞിരുന്നു.

ചിത്രം തീയറ്ററിൽ പരാജയപ്പെട്ടു.

Story Highlights: Case Laal Singh Chaddha Differently Abled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here