Advertisement

പച്ചക്കറി വില ഇക്കുറി ‘തീ പിടിക്കുന്നില്ല’; മിക്കവയ്ക്കും വില 50 രൂപയിൽ താഴെ

August 24, 2022
Google News 4 minutes Read
kerala vegetable prices fall before onam

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വിപണികൾ ഉണർന്നു കഴിഞ്ഞു. പച്ചക്കറിക്ക് തീ പിടിക്കുന്ന വില ഇല്ലാത്തതിനാൽ കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മറ്റ് സംസ്ഥാനങ്ങളിൽ കാലാവസ്ഥ അനുകൂലമായതിനാൽ പച്ചക്കറി ആവിശ്യത്തിന് എത്തുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. ( kerala vegetable prices fall before onam )

സദ്യ ഒരുക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ഇരുപത് രൂപ മുതൽ 50 രൂപ വരെയാണ് വില. കഴിഞ്ഞ മാസങ്ങളിൽ നൂറിന് മുകളിൽ ഉണ്ടായിരുന്ന വിലയാണ് താഴേക്കെത്തിയത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കാലാവസ്ഥ അനുകൂലമായതിനാൽ പച്ചക്കറി ക്ഷാമം ഇല്ല. ഈ നില വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതിക്ഷ. വിപണിയിലെ സാഹചര്യം ആശ്വാസമെന്ന് സാധരണക്കാരും പറയുന്നു.

പച്ചക്കറി വില ( കിലോയ്ക്ക് )

സവാള – 25
ഉള്ളി – 40
കിഴങ്ങ് – 30
തക്കാളി – 25
പച്ചമുളക്- 60
പയർ – 20
ക്യാരറ്റ് – 20
മുരങ്ങക്ക – 30
ഇഞ്ചി – 40
ഏത്തക്ക – 50
വെളളരി – 20
വെണ്ടക്ക – 20
അച്ചിങ്ങ – 20
ചേന – 40
മത്തൻ – 20
ചെറുനാരങ്ങ – 100
ക്യാബേജ് – 50

Story Highlights: kerala vegetable prices fall before onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here