Advertisement

‘ക്ലാസ് മീറ്റ്സ് ക്ലാസ്’, ബാബറിന് കൈ കൊടുത്ത് കോലി; ദുബായിയിൽ പരിശീലനത്തിനിറങ്ങി ഇന്ത്യ

August 24, 2022
Google News 3 minutes Read

ദുബായിയിൽ നടക്കുന്ന ഏഷ്യാകപ്പിന് മുന്നോടിയായി പരിശീലനത്തിനിറങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, സൂര്യകുമാർ യാദവ്, യുസ്‌വേന്ദ്ര ചഹൽ, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ തുടങ്ങിയവർ പരിശീലനത്തിനെത്തുന്ന വിഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്.(kholi babar friendship during asia cup practise)

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

വിരാട് കോലി പാക് ബാറ്റർ ബാബർ അസം, അഫ്ഗാൻ താരം റാഷിദ് ഖാൻ എന്നിവരോട് സൗഹൃദം പങ്കിടുന്ന രംഗങ്ങളും വിഡിയോയിലുണ്ട്. ഇന്ത്യൻ ടീം ഒന്നിച്ച് ഗ്രൗണ്ടിൽ നിന്ന് പരിശീലനം തുടങ്ങുന്നതും കാണാം.ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ആണ് പാകിസ്താന്റെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28നാണ് മത്സരം.

അതേസമയം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനാൽ ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകില്ല. ദ്രാവിഡിന്റെ അഭാവത്തിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനാകും.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക്ക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ചഹൽ, ബിഷ്നോയി, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ.

Story Highlights: kholi babar friendship during asia cup practise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here