രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായി അമൃത; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഹരിയാനയിലെ ഫരീദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി ഇന്ത്യയുടെ മഹത്തായ അദ്ധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാതാ അമൃതാനന്ദമയി ,ഹരിയാനാ ഗവര്‍ണ്ണര്‍ ബന്ദാരു ദത്താത്രയ, ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫരീദബാദില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, അമൃത ആശുപത്രി രാജ്യത്തിന് സമര്‍പ്പിച്ചു. സ്‌നേഹത്തിന്റെ , കാരുണ്യത്തിന്റെ , സേവനത്തിന്റെ , ത്യാഗത്തിന്റെ പര്യായമാണ് മാതാ അമൃതാനന്ദമയിയെന്ന് ആശുപത്രി ഉദ്ഘാടനം ചെയ്ത് കൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.
ദൈവവും മനുഷ്യരും തമ്മിലുള്ള പാലമാണ് ഡോക്ടര്‍മാരെന്നും, രോഗികളോട് അനുകമ്പ യോടെ പെരുമാറണമെന്നും മാതാഅമൃതാനന്ദമയി പറഞ്ഞു. നൂറ്റിമുപ്പത് ഏക്കറിലായി ഒരു കോടി ചതുരശ്ര അടിയില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയില്‍ 2,400 കിടക്കകളുണ്ട്. 81 സ്‌പെഷ്യലിറ്റി വിഭാഗങ്ങളാണ് ഫാരീദബാദ് അമൃത ആശുപത്രിയില്‍ ഉള്ളത്.
Story Highlights: narendra modi inaugurated amrita hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here