വേമ്പനാട് കായലിന് സമീപത്തെ വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണം; ദേശീയ ഹരിത ട്രൈബ്യൂണൽ

വേമ്പനാട് കായലിന് സമീപമുള്ള വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ശുപാർശ. മലിനീകരണത്തെ തുടർന്നു കായലിലെ മത്സ്യ സമ്പത്ത് പകുതിയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. കൃഷിയിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ എത്തുന്നത് തടയാൻ നടപടി വേണമെന്ന് വേമ്പനാട് കായൽ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വേമ്പനാട്ടു കായലില്‍ മലിനീകരണം രൂക്ഷമാകുന്നുവെന്ന് 2017 ൽ നിയമസഭാ പരിസ്ഥിതി സമിതി വിലയിരുത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. നിലവിലെ ദേശീയ ഹരിത ട്രൈബ്യൂണൽ
റിപ്പോർട്ടും കായലിലെ മലിനീകരണം വർധിച്ചെന്നാണ് പറയുന്നത്. ഹൗസ് ബോട്ടുകളും, പ്ലാസ്റ്റിക്കുമാണ് മലിനീകരണത്തിന്റെ കാരണങ്ങളെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെങ്കിലും
രാസവള കൃഷിയും വെല്ലുവിളിയാണ്.
Read Also: അഷ്ടമുടി, വേമ്പനാട്ട് കായലിൽ കയർ – ഹൗസ് ബോട്ട് മേഖലകൾ ഉണ്ടാക്കുന്നത് ഗുരുതര മലിനീകരണം; റിപ്പോർട്ട് ട്വന്റിഫോറിന്
കയ്യേറ്റത്തെ തുടർന്ന് കായലിന്റെ വിസ്തീർണം പ്രതിവർഷം കുറഞ്ഞുവരുകയാണ്. വേമ്പനാട്ടു കായലിനെ സംരക്ഷിക്കാൻ ഹരിത ട്രൈബ്യൂണൽ മുന്നോട്ട് വെച്ച പരിഹാര മാർഗ്ഗങ്ങൾ ഉടൻ നടപ്പാക്കാൻ അധികൃതർ തയാറാകണം.
Story Highlights: National green tribunal Vembanad lake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here